കുടംപുളിയിട്ട മീൻ ഇല്ലാത്ത മീൻ കറി

കുടംപുളിയിട്ട തക്കാളി കറി കഴിച്ചിട്ടുണ്ടോ…. അസ്സല് മീൻ കറിടെ രുചിയാ.. വെയ്ക്കാനോ ഈസിയും
ചേരുവകൾ
തക്കാളി – 2
പച്ചമുളക് – 2
ഇഞ്ചി – ചെറിയ കഷ്ണം
ചുവന്നുള്ളി‌ – 8
വേപ്പില
കുടംപുളി – ഒരു ചെറിയ അല്ലി
മുളക് പൊടി – 2 ടേബിൾ സ്പൂണ്
ഉപ്പ്‌.- ആവശ്യത്തിന്
മഞ്ഞൾപ്പൊടി – 1 സ്പൂൺ
നാളികേരം – 1/2 മുറി
ഞാനിപ്പോൾ പറയുന്നത് ഞങ്ങടെ ഈ കൊച്ചു ഫാമിലിയ്ക്ക് എടുത്തിട്ടുള്ള കണക്കാണ്. ശരിക്കും പറഞ്ഞാൽ രണ്ട് പേർക്ക്
ആദ്യം തന്നെ ഒരു കറി വെയ്ക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിലോട്ട് തക്കാളി ചെറുതാക്കി അരിഞ്ഞിടുക. മൺച്ചട്ടി ആയാൽ അത്രേം നന്ന്. ടേസ്റ്റ് കൂടുതൽ കിട്ടും. ഇനി അതിലോട്ട് പച്ചമുളക് നീളത്തിൽ അരിഞ്ഞിടുക. ഇഞ്ചിയും ചുവന്നുള്ളി രണ്ടെണ്ണവും ചതച്ചിടുക. പിന്നീട് വേപ്പില, മുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർക്കുക.അതിനു ശേഷം ‘ഇതെല്ലാം കൂട്ടി കൈ കൊണ്ട് ‘നല്ല ബലത്തിൽ തിരുമ്മുക.തക്കാളി കഷ്ണങ്ങളൊക്കെ ഉടഞ്ഞൊട്ടെ. അതിനു ശേഷം കുറച്ച് നേരം പൊടകളൊക്കെ പിടിച്ച് സെറ്റവാൻ ഇതു മാറ്റി വെക്കുക.കുടംപുളിയുടെ ഒരല്ലി വെള്ളത്തിൽ ഇട്ട് വെച്ചോളൂ.
ഇനി നമുക്ക് നാളികേര പാൽ പിഴിയാം. അതിനായി ഞാൻ അര മുറി തേങ്ങ ചിരകി. ഇനി അതിലോട്ട് ഒരല്പം വെള്ളമൊഴിച്ച് ജസ്റ്റ് ഒന്ന് ക്രഷ് ചെയ്തെടുക്കാം. ഇനി നാളികേരം അരിപ്പ വഴി അരിച്ച് പാൽ എടുത്ത് ഒന്നാം പാൽ മാറ്റി വെയ്ക്കുക
അതെ നാളികേരത്തിൽനിന്ന് രണ്ടാം പാലും മൂന്നാം പാലും എടുത്ത് അരിച്ച് നേരത്തെ മാറ്റി വെച്ചിരിക്കുന്ന ചട്ടിയിലെ കൂട്ടിൽ ഒഴിക്കുക, കൂട്ടത്തിൽ വൃത്തിയാക്കിയ കുടംപുളിയും. ഇനി കൈക്കൊണ്ടൊന്നിളക്കി അടുപ്പത്ത് വെക്കുക. ഇനി അതു അവിടെ കിടന്ന് തിളച്ച് വറ്റി കട്ടി ആവട്ടെ. അറിയാലോ മീൻ കറിയുടെ ചാറിന്റെയൊക്കെ കട്ടി ആ പരിവം ആവണം. ആ നേരം കൊണ്ട് കൂട്ടാൻ കച്ചാനുള്ള കുഞ്ഞുള്ളി അരിഞ്ഞ് വെച്ചോളൂ. സമയം കളയണ്ടാലോ.
ഇനി തിളച്ച് കുറുകിയ ചാറിലോട്ട് ഒന്നാം പാൽ ഒഴിച്ച് വെറുതെ ഒന്ന് ചൂടാക്കുക,തിളപ്പിക്കരുത്.
ഇനി ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി നേരത്തെ അരിഞ്ഞു വെച്ച ഉള്ളിയിൽ വേപ്പിലയും കാച്ചി ഇമ്മ്ടെ കൂട്ടാനിലോട്ട് ഒഴിയ്ക്കാം.
ഈസി മീൻ കറി റെഡി.

Design a site like this with WordPress.com
Get started